കേസുമായി ബന്ധപ്പെട്ട് തൃശൂർ അതിവേഗ കോടതി യുവാവിനെ ശിക്ഷിച്ചിരുന്നു. കുട്ടികളുടെ അശ്ലീല വീഡിയോകൾ കൈമാറ്റം ചെയ്യുന്നതിനായി സൂക്ഷിക്കുമ്പോഴാണ് പോക്സോ നിയമ പ്രകാരമുള്ള കുറ്റം ബാധകമാവുക എന്നും കോടതി വിലയിരുത്തി.യാദ്യശ്ചികമായി ഇത്തരം വീഡിയോകൾ ഡൗൺലോഡ് ചെയ്യപ്പെട്ടതിൻ്റെ പേരിൽ ഐ.റ്റി നിയമ പ്രകാരമുള്ള കുറ്റവും നിലനിൽക്കില്ല. ഹർജിക്കാരൻ്റെ കേസിൽ വീഡിയോ മനപൂർവം ഡൗൺലോഡ് ചെയ്തു എന്നതിനോ കൈമാറ്റം ചെയ്തതിനോ തെളിവില്ലെന്നും കോടതി വിലയിരുത്തി.