രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച 33 കാരന് 82 വർഷം കഠിനതടവ്

എ കെ ജെ അയ്യർ

ഞായര്‍, 16 ജൂണ്‍ 2024 (16:09 IST)
കണ്ണൂർ: രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 33 കാരന് കോടതി 82 വർഷം കഠിനതടവ് വിധിച്ചു.പയ്യന്നൂർ, പെരുമ്പ അമ്പലത്തറ നഫീസസിൽ എസ്.പി.അബ്ദുൽ മുസവിറിനെ (33) യാണ് കോടതി 82 വർഷം കഠിന തടവിനും 1.92 ലക്ഷം രൂപ പിഴയും വിധിച്ചത്.
 
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് ശിക്ഷ വിധിച്ചത്. ഇയാൾക്കെതിരെ അഞ്ചു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. സംഭവം നാട്ടിൽ ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു. വാദി വിഭാഗത്തിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസാണ് ഹാജരായത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍