പോക്‌സോ കേസ് പ്രതിക്ക് 8 വര്‍ഷം കഠിനതടവ്

എ കെ ജെ അയ്യര്‍

ശനി, 15 ജൂണ്‍ 2024 (15:28 IST)
തിരുവനന്തപുരം പോക്‌സോ കേസ് പ്രതിയായ യുവാവിന് കോടതി 8 വര്‍ഷം കഠിന തടവ് വിധിച്ചു. പാലക്കാട് തലയ്ക്ക ശേരി ചേലപ്പരമ്പു വീട്ടില്‍ നിന്നു ഇപ്പോള്‍ പട്ടിത്തറ തൊഴുക്കര ലക്ഷം വീട് കോളനിയില്‍ താമസം സി.പി. രമേശിനെയാണ് (31) കോടതി ശിക്ഷിച്ചത്.
 
2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാമൂഹിക മാധ്യമം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് കുട്ടിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചു അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്.
 
കാട്ടാക്കട പോക്‌സോ അതിവേഗ കോടതി ജഡ്ജി എസ് രമേശ് കുമാറാണ് വിധി പ്രസ്താവിച്ചത്. കഠിന തടവിനു പുറമേ 40000 രൂപ പിഴയും വിധിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍