പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ശനി, 8 ജൂണ്‍ 2024 (15:50 IST)
ആലപ്പുഴ:  പോക്സോ കേസിൽ വണ്ടാനം സ്വദേശിയായ യുവാവ് അറസ്റ്റിൽ. വണ്ടാനം വൃക്ഷ വിലാസം തോപ്പിൽ ഫഹദ് (23) നെ ആണ് അറസ്സിലായത്.
 
 അമ്പലപ്പുഴ പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പുറക്കാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.  
 
അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റു ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍