പീഡന കേസിൽ ജിം പരിശീലകൻ അറസ്റ്റിൽ

എ കെ ജെ അയ്യർ

വ്യാഴം, 30 മെയ് 2024 (19:24 IST)
കാസർകോട്: യുവതിയെപീഡിപ്പിച്ചെന്ന പരാതിയിൽ ജിം പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് അജാനൂർ കൊളവയലിലെ കെ സുജിത്തിനെയാണ് അറസ്റ്റ് ചെയ്തത്.സുണ്ടിതിനെ യുവതിയുടെ പരാതിയിൽ മംഗളൂരു ഈസ്റ്റ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കാസർകോട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
 
യുവതിയും സുജിത്തും സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. യുവതി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയം സുജിത്ത് കൂട്ട് നിന്നിരുന്നു. ഈ സമയത്ത് യുവതിയുടെ നഗ്നചിത്രം ഇയാൾ പകർത്തുകയും ഇത് കാട്ടി പിന്നീട് പലതവണ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. എന്നാൽ പീഡിനത്തിനിരയായതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെ വിവരം പുറത്തറിയുകയും മംഗളൂരു പൊലീസ് കേസെടുക്കുകയുമായിരുന്നു. അറസ്റ്റിലായ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍