ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വർഷം കഠിനതടവ്

എ കെ ജെ അയ്യർ

ബുധന്‍, 29 മെയ് 2024 (16:59 IST)
മലപ്പുറം : ഏഴു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ 50 വയസ്സുകാരന് കോടതി 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൽപകഞ്ചേരി തുവ്വക്കാട് കന്മനം കൊടുവട്ടത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫയെയാണ് (50) കോടതി ശിക്ഷിച്ചത്.പെരിന്തൽമണ്ണ പോക്‌സോ സ്‌പെഷൽ കോടതി ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. കേസിന് ആസ്പദമായ സംഭവം നടന്നത് 2021 ജനുവരി 11നാണ്.മധ്യവയസ്കനായ പ്രതി ബാലികയെ അങ്ങാടിപ്പുറത്തിന് സമീപം ആശുപത്രിക്ക് മുൻവശത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ വച്ചാണ് ലൈംഗികാതിക്രമത്തിനിരയാക്കിയത്. 
 
പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴത്തുക അതിജീവിതക്ക് നൽകാനും ഉത്തരവായി. ഇ കൂടാതെ വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കാൻ ജില്ല ലീഗൽ സർവിസ് അഥോറിറ്റിയോട് നിർദേശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍