പോക്‌സോ കേസ് പ്രതിയായ 60 കാരന് 8 വര്‍ഷം കഠിന തടവും പിഴയും

എ കെ ജെ അയ്യര്‍

ശനി, 25 മെയ് 2024 (09:26 IST)
തിരുവനന്തപുരം: പോക്‌സോ കേസിലെ പ്രതിയായ 60 കാരനെ കോടതി എട്ടുവര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചു. മലയിന്‍കീഴ് പ്ലാവിള സി.എസ്.ഐ ചര്‍ച്ചിനു സമീപം താമസിക്കുന്ന പ്രഭാകരനെയാണ് കോടതി ശിക്ഷിച്ചത്.
 
കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേശ്കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഒടുക്കിയില്ലെങ്കില്‍ 8 മാസംകൂടി തടവ് അനുഭവിക്കേണ്ടിവരും. 
 
കേസിന് ആസ്പദമായ സംഭവം നടന്നത്
2022 ജൂണ്‍ 6നാണ്. മലയിന്‍കീഴ് സ്വദേശിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി.
 
 സ്‌കൂളില്‍ നിന്നു വീട്ടിലേക്കു തിരികെ വരുകയായിരുന്ന പെണ്‍കുട്ടിയെ കുട്ടി സഞ്ചരിച്ചിരുന്ന ടെമ്പോ വാനില്‍ നിന്ന് ഇറങ്ങിയ സമയത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മലയിന്‍കീഴ് എസ്.ഐയായിരുന്ന ജി.എസ് സജിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍