പീഡനശ്രമം: യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ശനി, 15 ജൂണ്‍ 2024 (20:25 IST)
കോയമ്പത്തൂർ: മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയതു. കോയമ്പത്തൂർ തെലുങ്കുപാളയം പിരിവിൽ ബി.ആനന്ദൻ (46) ആണ് അറസ്റ്റിലായത്.
 
 ഇവിടെ ഫിസിയോതെറാപ്പി കോഴ്സ് പഠിക്കുന്ന 21കാരിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി മറ്റു നാല് സുഹൃത്തുക്കളായ പെൺകുട്ടികൾക്കൊപ്പം തെലുങ്കു പാളയത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവരുടെ അയൽവാസിയാണ് അറസ്റ്റിലായ ആനന്ദൻ.
 
ആനന്ദൻ പതിവായി പെൺകുട്ടിയെ ശല്യം ചെയ്തിരുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം രാത്രി വീടിന്റെ വാതിൽ അടയ്ക്കാൻ പെൺകുട്ടികൾ മറന്നതു ശ്രദ്ധയിൽപ്പെട്ട ആനന്ദൻ പിറ്റേന്നു വെളുപ്പിനു വീടിനുള്ളിൽ അതിക്രമിച്ചു കടന്ന് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. 
 
പെൺകുട്ടി നിലവിളിച്ചതോടെ ആനന്ദൻ ഓടി രക്ഷപ്പെട്ടു. തുടർന്ന് പരാതിപ്പെട്ടതോടെ സെൽവപുരം പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍