സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സിദ്ധൻ അറസ്റ്റിൽ

എ കെ ജെ അയ്യർ

ഞായര്‍, 16 ജൂണ്‍ 2024 (14:00 IST)
മലപ്പുറം: പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സിദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ പുറത്തൂർ പഞ്ചായത്ത് ഓഫീസിനടുത്ത് തരിക്കാനകത്ത് മുനീബ് റഹ്‌മാനെ (40) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
തിരൂർ പോലീസ് സി.ഐ. എം.കെ. രമേഷിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുനീബിന്റെ കാവിലക്കാട്ടുള്ള തറവാട്ടു വീട്ടിൽ മന്ത്രവാദം ഉൾപ്പെടെയുള്ള ക്രിയകൾ നടത്തിയിരുന്നു. ഇവിടേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പരാതി ഉണ്ടായത്.
 
കുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടായ വ്യത്യാസം കണ്ട് അധ്യാപകർ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തു വന്നതും ചൈൽഡ്‌ലൈൻ പ്രവർത്തകർ വഴി പോലീസിൽ പരാതി നൽകിയതും. അറസ്റ്റിലായ പ്രതിയെ കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍