വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച സംഘം പിടിയിൽ

എ കെ ജെ അയ്യർ

ഞായര്‍, 23 ജൂണ്‍ 2024 (10:22 IST)
മലപ്പുറം: വീട്ടിൽ ഒറ്റയ്ക്കായിരുന്നു യുവതി വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ വളാഞ്ചേരി വടക്ക് എടയൂർ സ്വദേശികളായ മൂന്നു പേരെയാണ് പോലീസ് പിടികൂടിയത്.
 
കഴിഞ്ഞ പതിനാറാം തീയതി രാത്രിയാണ് വയസായ ബന്ധുവിനൊപ്പം താമസിക്കുന്ന യുവതിയെ പ്രതികൾ വീടുകയറി ആക്രമിച്ചു പീഡിപ്പിച്ചത്. വെള്ളാട്ടുപടി സുനിൽ കുമാർ (34), താമിതൊടി ശശികുമാർ (37), താമിതൊടി പ്രകാശൻ (38) എന്നിവരെ തിരൂർ ഡി.വൈ.എസ്.പി പി.പി.ഷംസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
 
വീട്ടിൽ പ്രായമുള്ള ബന്ധു മാത്രമാണുള്ളത് എന്ന് മനസിലാക്കിയ പ്രതികൾ വീടിനു സമീപത്തു വച്ച് മദ്യപിച്ച ശേഷമാണ് വീട്ടിൽ കയറി അക്രമം നടത്തിയത്. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി ആദ്യ രണ്ടു പേരെ തിരൂരിൽ നിന്നും മറ്റൊരാളെ പാലക്കാട്ടു നിന്നുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ തിരൂർ കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍