ലൈംഗികാതിക്രമം: 19 കാരന് ശിക്ഷയായി 5 വര്‍ഷം കഠിന തടവും പിഴയും

എ കെ ജെ അയ്യര്‍

വെള്ളി, 21 ജൂണ്‍ 2024 (13:21 IST)
മലപുറം: പതിനാറുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ 19 കാരന് കോടതി 5 വര്‍ഷം കഠിനതടവും 5000 രൂപ പിഴയും വിധിച്ചു. പോത്തുകല്ല് സ്വദേശി ഉണ്ണിക്കുട്ടനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്.
 
2019 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. രാത അര്‍ദ്ധ രാത്രി പ്രതി പരാതിക്കാരിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി പറമ്പിലേക്ക് കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തി എന്താണ് പരാതി. വഴിക്കടവ് പോലീസ് എസ്.ഐ ആയിരുന്ന ബി.എസ്. ബിനുവാണ് കേസ് അന്വേഷിച്ചു കാപത്രം സമര്‍പ്പിച്ചത്.
 
നിലമ്പൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനാണ് വിധി. വിഴ അടച്ചില്ലെങ്കില്‍ രണ്ടു മാസം കൂടി അധിക ശിക്ഷ അനുഭവിക്കണം. ശിക്ഷാ വിധി കഴിഞ്ഞ് പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍