അമേരിക്കയിലേക്ക് അപൂര്‍വ്വ ധാതുക്കള്‍ കയറ്റി അയച്ച് പാകിസ്ഥാന്‍; രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പ്രതിപക്ഷം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (08:49 IST)
അമേരിക്കയിലേക്ക് അപൂര്‍വ്വ ധാതുക്കള്‍ കയറ്റി അയച്ച് പാകിസ്ഥാന്‍. കഴിഞ്ഞമാസം അമേരിക്കയും പാകിസ്ഥാനും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചിരുന്നു. ധാതു മേഖലയിലെ വികസനത്തിനും പരിവേഷണത്തിനുമാണ് കരാര്‍. പാകിസ്ഥാനില്‍ 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് അമേരിക്കന്‍ സ്ട്രാറ്റജിക് മെറ്റല്‍ കമ്പനി ഒരുങ്ങുന്നത്.
 
യുഎസ് -പാക്ക് ബന്ധത്തിലെ സുപ്രധാന ചൂടവയ്പ്പാണിതെന്ന് അമേരിക്കന്‍ അധികൃതര്‍ പറയുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആറ് ട്രില്യന്‍ ഡോളര്‍ മൂല്യമുള്ളതാണ് പാകിസ്ഥാനിലെ ധാതു സമ്പത്തിന്. സാമ്പത്തിക പ്രതിസന്ധി കരാറിലൂടെ മറികടക്കാമെന്നാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ.
 
അതേസമയം കരാറിനെതിരെ പാക്കിസ്ഥാനില്‍ പ്രതിഷേധം കനക്കുകയാണ്. അമേരിക്കയുമായുള്ള കരാറിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ തെഹ്രികെ ഇന്‍സാഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍