പോക്സോ കേസ്: യുവാവിന് 53 വർഷം കഠിനതടവ്

എ കെ ജെ അയ്യർ

വ്യാഴം, 27 ജൂണ്‍ 2024 (21:42 IST)
മലപ്പുറം: ഇരുപത്തി നാലുകാരനായ യുവാവിനെ പോക്സോ കേസിൽ കോടതി 53 വർഷം കഠിന തടവിനു ശിക്ഷിച്ചു. പെരിന്തൽ മണ്ണ അടയ്ക്കാക്കുണ്ട് പാറക്കൽ പൊട്ടിക്കല്ല് ശ്രീജിത്തിനെയാണ് കോടതി ശിക്ഷിച്ചത്.
 
കേസിനാസ്പദമായ സംഭവം നടന്നത് 2021 ലാണ്. പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പല തവണ ലൈംഗികമായി പീഡനത്തിനിരയാക്കി എന്നാണ് കേസ്.പരാതിയെ തുടർന്നാണ് കാളികാവ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
കാളികാവ് പോലീസ് ഇൻസ്പെക്ടർ ഹിദായത്തുള്ള മാമ്പ്ര ആണ് കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.  പെരിന്തൽമണ്ണ അതിവേഗഗ പ്രത്യേക കോടതി ജഡ്ജി എസ്.സൂരജ് ആണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 53 വർഷം കഠിന തടവിനൊപ്പം 30000 രൂപ പിഴയും വിധിച്ചു. പിഴതുക അതിജീവിതയ്ക്ക് നൽകണം. പ്രതിയെ കോടതി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍