14 കാരിക്കെതിരെ പീഡനശ്രമം: 58 കാരന് 13 വർഷം തടവ് ശിക്ഷ

എ കെ ജെ അയ്യര്‍

വ്യാഴം, 27 ജൂണ്‍ 2024 (20:30 IST)
കണ്ണൂർ: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച യിൽ 58 കാരന് കോടതി 13 വർഷം തടവും 65000 രൂപാ പിഴയും വിധിച്ചു. തളിപ്പറമ്പ് പഴയങ്ങാടി പഴയ ബസ്സ് സ്റ്റാൻഡിനടുത്ത് സമീറാ മൻസിലിൽ പി.എം. ഹനീഫിനെ യാണ് കോടതി ശിക്ഷിച്ചത്.
 
കേസിനാസ്പദമായ സംഭവം നടന്നത് 2021 സെപ്തംബർ 19 ന് ആണ്.  കാറിൽ തട്ടിക്കൊണ്ടു പോവുകയും പിന്നീട് കാറിൽ വച്ചും പിന്നീട് ഒരു കടയിൽ എത്തിച്ചും പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. 
 
പഴയങ്ങാടി പോലീസ് അന്നത്തെ ഇൻസ്പെക്ടറായി ന്ദന്ന എം. ഇ.രാജഗോപാൽ, എസ്.ഐ കെ. ഷാജു എന്നിവരാണ് കേസ് അനേഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രതീഷ് ആണ് ശിക്ഷ വിധിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍