നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പാളികൾ വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യർ

വെള്ളി, 28 ജൂണ്‍ 2024 (19:54 IST)
ആലപ്പുഴ : മാവേലിക്കരയിൽ നിർമാണത്തിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണ് രണ്ടുപേർ മരിച്ചു. തഴക്കരയിലാണ് ദാരുണ സംഭവം ഉണ്ടായത്. നിർമാണ ജോലിയിലുണ്ടായിരുന്ന പ്രദേശ വാസികളായ കല്ലുമല പുതുച്ചിറ ആനന്ദൻ എന്ന കൊച്ചുമോൻ (50), ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55) എന്നിവരാണ് മരിച്ചത്.  സംഭവത്തിൽ മറ്റൊരാൾക്ക്പരിക്കേൽക്കുകയും ചെയ്തു. 
 
അപകടത്തിൽ പെട്ടവരെ ഉടൻ തന്നെ മാവേലിക്കര സർക്കാർ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മരിച്ചുവെന്നാണ് പൊലീസ് അറിയിക്കുന്നത്. അപകട കാരണം പൊലീസ് പരിശോധിച്ചു വരികയാണ്. മതിയായ സുരക്ഷാ ക്രീകരണങ്ങൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍