ആണുങ്ങൾ തകർത്തടിക്കുമ്പോൾ ചുമ്മാതിരിക്കുമോ? വനിതാ ടെസ്റ്റിൽ റെക്കോർഡ് തീർത്ത് ഇന്ത്യൻ ജോഡി, ഷെഫാലി വർമയ്ക്ക് ഇരട്ടസെഞ്ചുറി

അഭിറാം മനോഹർ

വെള്ളി, 28 ജൂണ്‍ 2024 (17:28 IST)
Shafali verma, Smriti mandhana
വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം രചിച്ച് ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യമായ ഷെഫാലി വര്‍മ-സ്മൃതി മന്ദാന സഖ്യം. ദക്ഷിണാഫ്രിക്കക്കെതിരെ ചെന്നൈയില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ 292 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇന്ത്യന്‍ വനിതകള്‍ തീര്‍ത്തത്. വനിതാ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഓപ്പണിംഗ് സഖ്യം 250 റണ്‍സിന് മുകളിലുള്ള കൂട്ടുക്കെട്ട് ഉണ്ടാക്കുന്നത്.
 
ടോസ് നേടി ആദ്യം ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇന്ത്യന്‍ ടീം ഓപ്പണര്‍മാരുടെ മികച്ച പ്രകടനത്തിന്റെ മികവില്‍ 98 ഓവറില്‍ 525 റണ്‍സിന് 4 വിക്കറ്റെന്ന നിലയിലാണ്. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായ സ്മൃതി മന്ദാന 161 പന്തില്‍ നിന്നും 149 റണ്‍സ് നേടിയപ്പോള്‍ മറ്റൊരു ഓപ്പണറായ ഷെഫാലി വര്‍മ 197 പന്തില്‍ നിന്നും 205 റണ്‍സും നേടി പുറത്തായത്. ഇവര്‍ക്ക് പുറമെ 15 റണ്‍സെടുത്ത സതീഷ് ശുഭ 55 റണ്‍സെടുത്ത ജെമീമ റോഡ്രിഗസ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 42 റണ്‍സുമായി ഹര്‍മന്‍ പ്രീതും 43 റണ്‍സുമായി റിച്ച ഘോഷും ആദ്യദിനം അവസാനിക്കുമ്പോള്‍ ക്രീസിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍