ലോകകപ്പ് പോയി, ഇനി യൂറോ കപ്പെങ്ങാനും നോക്കാം, ഇംഗ്ലണ്ടിന്റെ തോല്‍വിയില്‍ വേറിട്ട പ്രതികരണവുമായി മൈക്കല്‍ വോണ്‍

അഭിറാം മനോഹർ

വെള്ളി, 28 ജൂണ്‍ 2024 (17:03 IST)
England, Worldcup
ടി20 ലോകകപ്പിലെ സെമിഫൈനലില്‍ ഇന്ത്യക്കെതിരെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് പരാജയത്തില്‍ വേറിട്ട പ്രതികരണവുമായി മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍. ലോകകപ്പ് പോയെങ്കിലെന്താ യൂറോ കപ്പ് ജയിക്കാനായി കിടക്കുന്നു എന്നായിരുന്നു ലോകകപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെ മൈക്കല്‍ വോണ്‍ എക്‌സില്‍ കുറിച്ചത്.
 
ഗയാനയില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 103 റണ്‍സിന് പുറത്തായിരുന്നു. 3 വിക്കറ്റുകള്‍ വീതം വീഴ്ത്തിയ അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകര്‍ത്തത്. അതേസമയം നിലവില്‍ നടക്കുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രീ ക്വാര്‍ട്ടറിലാണ് ഇംഗ്ലണ്ട്. ഗ്രൂപ്പ് സി ചാമ്പ്യന്മാരായി എത്തിയ ഇംഗ്ലണ്ടും സ്ലോവാക്യയുമായുള്ള മത്സരം ജൂണ്‍ 30നാണ്. ഈ പശ്ചാത്തലത്തിലാണ് മൈക്കല്‍ വോണിന്റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍