നേടിയ റൺസും സ്ട്രൈക്ക് റേറ്റ് പോലും ഒരേപോലെ, എന്നാലും ഇങ്ങനെയുണ്ടോ സാമ്യം, അത്ഭുതപ്പെടുത്തി രോഹിത്തും ബട്ട്‌ലറും
ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ടോപ് സ്‌കോറര്‍ രോഹിത്താണെങ്കില്‍ ഇംഗ്ലണ്ടിന് അത് ജോസ് ബട്ട്ലറാണ്. 191 റണ്‍സ് വീതമാണ് ഇരുവരും ഈ ലോകകപ്പില്‍ നേടിയത്. ഇത് മാത്രമല്ല സമാനത ഇരുവരും നേരിട്ടത് 120 പന്തുകളാണ്. ഇതോടെ രണ്ട് താരങ്ങള്‍ക്കും 159.16 എന്ന സ്‌ട്രൈക്ക് റേറ്റാണുള്ളത്. ലോകകപ്പില്‍ മാത്രമല്ല ഈ വര്‍ഷം ഇരുവരും കളിച്ച മത്സരങ്ങളിലും സമാനതയുണ്ട്. 9 ടി20 മത്സരങ്ങളിലാണ് ഇരു താരങ്ങളും ഈ വര്‍ഷം കളിച്ചത്. കളിച്ച 9 മത്സരങ്ങളില്‍ 192 പന്തുകളാണ് 2 താരങ്ങളും നേരിട്ടത്. ഈ വര്‍ഷം കളിച്ച 9 മത്സരങ്ങളില്‍ 2 തവണയാണ് ഒരുവരും പുറത്താകാതെ നിന്നത്. 2 അര്‍ധസെഞ്ചുറികളാണ് ഇരു താരങ്ങളും നേടിയത്.