അർഷദീപ് പന്തിൽ കൃത്രിമം കാണിച്ചെന്ന് ഇൻസമാം, വായടപ്പിക്കുന്ന മറുപടി സ്പോട്ടിൽ നൽകി രോഹിത് ശർമ

അഭിറാം മനോഹർ

വ്യാഴം, 27 ജൂണ്‍ 2024 (18:18 IST)
ഓസ്‌ട്രേലിയക്കെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യന്‍ പേസറായ അര്‍ഷദീപ് സിംഗ് പന്തില്‍ കൃത്രിമം കാണിച്ചെന്ന മുന്‍ പാകിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ഹഖിന്റെ ആരോപണങ്ങള്‍ക്ക് രൂക്ഷ ഭാഷയില്‍ മറുപടി നല്‍കി രോഹിത് ശര്‍മ. ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രോഹിത്തിന്റെ മറുപടി.
 
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ 15 ഓവറുകള്‍ പിന്നിട്ടശേഷം അര്‍ഷദീപിന് റിവേഴ്‌സ് സ്വിങ്ങ് ചെയ്യാനായി എന്നും ഇത് സംശയാസ്പദമാണെന്നുമാണ് ഇന്‍സമാം ആരോപിക്കുന്നത്. ഇന്ത്യ പന്തില്‍ കൃത്രിമം കാണിച്ചുവെന്നും എന്നാല്‍ അധികാരികള്‍ ഇന്ത്യയുടെ കാര്യത്തില്‍ കണ്ണടയ്ക്കുകയാണെന്നും ഇന്‍സമാം ആരോപിച്ചിരുന്നു. ഇതിനുള്ള രോഹിത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇവിടെ വളരെ ചൂടേറിയ കാലാവസ്ഥയാണ്. വരണ്ട പിച്ചുകളാണ്. ഇവിടെ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്തില്ലെങ്കില്‍ വേറെ എവിടെയാണ് ലഭിക്കുക. ഇംഗ്ലണ്ടിലോ ഓസ്‌ട്രേലിയയിലോ അല്ലല്ലോ കളിക്കുന്നത്. വല്ലപ്പോഴും തലച്ചോറും ഉപയോഗിക്കണം. രോഹിത് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍