എന്റെ പ്രൈമില്‍ കളിച്ചതിലും 1000 തവണ മികച്ചവനാണ് ബുമ്ര, ഇന്ത്യന്‍ പേസറെ വാനോളം പുകഴ്ത്തി കപില്‍ദേവ്

അഭിറാം മനോഹർ

വെള്ളി, 28 ജൂണ്‍ 2024 (18:34 IST)
Bumrah, Worldcup
ഇന്ത്യയുടെ സൂപ്പര്‍ പേസറായ ജസ്പ്രീത് ബുമ്ര തന്നേക്കാള്‍ 1000 മടങ്ങ് മികച്ച ബൗളറാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഇതിഹാസ താരമായ കപില്‍ ദേവ്. നിലവിലെ ടി20 ലോകകപ്പില്‍ 4.08 ഇക്കോണമിയില്‍ 23 ഓവറുകളാണ് ബുമ്ര പൂര്‍ത്തിയാക്കിയത്. 11 വിക്കറ്റുകളും ബുമ്ര ലോകകപ്പില്‍ സ്വന്തമാക്കി കഴിഞ്ഞു. നിലവിലെ യുവതാരങ്ങള്‍ തങ്ങളേക്കാള്‍ മികച്ചവരാണെന്നും ബുമ്ര തന്നേക്കാള്‍ 1000 മടങ്ങ് മികച്ച താരമാണെന്നും കപില്‍ദേവ് പറഞ്ഞു.
 
 ഇന്ത്യയ്ക്കായി 26 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 159 വിക്കറ്റുകളാണ് ബുമ്ര നേടിയിട്ടുള്ളത്. 3ലും താഴെയുള്ള ഇക്കോണമി നിരക്കിലാണ് താരത്തിന്റെ പ്രകടനം. 89 ഏകദിനങ്ങളില്‍ നിന്നും 149 വിക്കറ്റുകളും 68 ടി20 മത്സരങ്ങളില്‍ നിന്നും 85 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും 434 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള കപില്‍ദേവാണ് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളര്‍. ഏകദിനത്തില്‍ 253 വിക്കറ്റുകളും കപില്‍ദേവ് നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍