ഡ്രസിങ് റൂമില്‍ ഞാനും രോഹിത്തും നായകന്‍മാരായി തുടരും; വൈകാരികമായി വിരാട് കോലി

Webdunia
തിങ്കള്‍, 8 നവം‌ബര്‍ 2021 (21:19 IST)
ടി 20 നായകനെന്ന നിലയില്‍ തന്റെ അവസാന മത്സരം കളിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടി 20 ലോകകപ്പില്‍ നമീബിയക്കെതിരെയാണ് കോലിയുടെ അവസാന മത്സരം. നായകസ്ഥാനം ഒഴിയുകയാണെങ്കിലും ടി 20 ടീമില്‍ കോലി തുടരും. നമീബിയക്കെതിരായ മത്സരത്തിലെ ടോസിങ്ങിനു ശേഷം കോലി വൈകാരികമായി സംസാരിച്ചു. 
 
ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ കോലി നന്ദി പറഞ്ഞു. രാജ്യത്തെ നയിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്നും ടീമിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമാണിതെന്നും കോലി പറഞ്ഞു. താനും രോഹിത് ശര്‍മയും ഡ്രസിങ് റൂമില്‍ നായകന്‍മാരായി തുടരുമെന്നും കോലി വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article