കോലി ജന്മദിന കേക്ക് മുറിക്കുമ്പോള്‍ ഫോണില്‍ നോക്കി മാറിനിന്ന് അശ്വിന്‍; വീഡിയോ ചര്‍ച്ചയാകുന്നു

ശനി, 6 നവം‌ബര്‍ 2021 (09:00 IST)
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ 33-ാം ജന്മദിനമായിരുന്നു ഇന്നലെ. ടി 20 ലോകകപ്പില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ ഗംഭീര വിജയം നേടിയ ശേഷം ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ നായകന്റെ ജന്മദിനം ആഘോഷിച്ചു. മെന്റര്‍ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. കേക്കില്‍ മെഴുകുതിരി കത്തിച്ചുവയ്ക്കാനും മറ്റ് ആഘോഷങ്ങള്‍ക്കും ധോണി മുന്നില്‍നിന്നു. കോലി കേക്ക് മുറിച്ച ശേഷം ധോണി, ശര്‍ദുല്‍ താക്കൂര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് മധുരം നല്‍കി. 
 
കോലിയുടെ കേക്ക് കട്ടിങ് വീഡിയോ വൈറലായെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ആഘോഷങ്ങള്‍ക്കിടയില്‍ നിന്ന് മാറിനിന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്. രോഹിത് ശര്‍മ, മുഹമ്മദ് ഷമി, ഇഷാന്‍ കിഷന്‍, ശര്‍ദുല്‍ താക്കൂര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് തുടങ്ങിയ താരങ്ങളെല്ലാം കോലി കേക്ക് മുറിക്കുമ്പോള്‍ കേക്കിനു ചുറ്റിലുമായി നില്‍ക്കുന്നത് കാണാം. എന്നാല്‍, അശ്വിന്‍ അല്‍പ്പം നീങ്ങിയാണ് നില്‍ക്കുന്നത്. കേക്ക് മുറിക്കുന്ന സമയത്ത് അശ്വിന്‍ ഫോണില്‍ എന്തോ കാര്യമായി നോക്കുകയും ചെയ്യുന്നു. നേരത്തെ കോലിക്കെതിരെ അശ്വിന്‍ ബിസിസിഐയോട് പരാതിപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടെയാണ് ഈ വീഡിയോയും ചര്‍ച്ചയായിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Team India (@indiancricketteam)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍