ടി 20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിക്കുമോ എന്ന് നാളെ അറിയാം. ഗ്രൂപ്പ് രണ്ടില്‍ അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡും നാളെ ഏറ്റുമുട്ടും. ഈ മത്സരത്തിന്റെ ഫലം ഇന്ത്യക്ക് നിര്‍ണായകമാണ്. അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പ്രതീക്ഷയുള്ളൂ. മറിച്ച് ന്യൂസിലന്‍ഡ് ജയിക്കുകയാണെങ്കില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്താകും. അഫ്ഗാനിസ്ഥാനെതിരെ ജയിച്ചാല്‍ ന്യൂസിലന്‍ഡിന് എട്ട് പോയിന്റ് ആകും.
അതേസമയം, ന്യൂസിലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന്‍ ആണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യ നമീബിയക്കെതിരെ കൂടി ജയിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ഇങ്ങനെ സംഭവിച്ചാല്‍ ഗ്രൂപ്പ് രണ്ടില്‍ മൂന്ന് ടീമുകള്‍ക്ക് ആറ് പോയിന്റ് ആകും. നെറ്റ് റണ്‍റേറ്റ് കൂടുതലുള്ള ടീം സെമി ഫൈനലിലേക്ക് പ്രവേശിക്കും. നിലവില്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.