മുതിര്‍ന്ന താരങ്ങള്‍ വിശ്രമിക്കട്ടെ, അടുത്ത ലോകകപ്പിനായി ഒരുക്കങ്ങള്‍ തുടങ്ങൂ: വിരേന്ദര്‍ സെവാഗ്

വെള്ളി, 5 നവം‌ബര്‍ 2021 (14:49 IST)
ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പിനായി യുവ ടീമിനെ വാര്‍ത്തെടുക്കാന്‍ ഇന്ത്യ ഒരുക്കങ്ങള്‍ തുടങ്ങണമെന്ന് മുന്‍ താരം വിരേന്ദര്‍ സെവാഗ്. നാട്ടില്‍ നടക്കാനിരിക്കുന്ന ഇനിയുള്ള ടി 20 പരമ്പരകളില്‍ മുതിര്‍ന്ന താരങ്ങള്‍ വിശ്രമിക്കണമെന്നും അങ്ങനെ മാത്രമാണ് യുവ താരങ്ങള്‍ക്ക് അവസരം ലഭിക്കുകയെന്നും സെവാഗ് പറഞ്ഞു. 
 
'ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍ എന്നിവര്‍ക്കൊപ്പം റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍ എന്നിവരും അടുത്ത ലോകകപ്പിന് വേണം. ഇവരാണ് ഭാവി, ഇവര്‍ക്ക് വളര്‍ന്നുവരാന്‍ ആവശ്യമായ അവസരങ്ങള്‍ കൊടുക്കുകയാണ് വേണ്ടത്. മുതിര്‍ന്ന താരങ്ങള്‍ ഒരു ഇടവേളയെടുത്താല്‍ യുവ താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കുകയും അടുത്ത ലോകകപ്പിനായി ഒരുങ്ങാന്‍ സാധിക്കുകയും ചെയ്യും,' സെവാഗ് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍