ജന്മദിനത്തില്‍ കോലിക്ക് ടോസ്; പക്ഷേ, ബാറ്റിങ് തിരഞ്ഞെടുത്തില്ല

വെള്ളി, 5 നവം‌ബര്‍ 2021 (20:13 IST)
ടോസ് നിര്‍ഭാഗ്യത്തില്‍ വലയുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ജന്മദിന ദിവസം ആശ്വാസം. ടി 20 ലോകകപ്പിലെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട കോലിക്ക് സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ ടോസ് ലഭിക്കുകയായിരുന്നു. ടോസ് ജയിച്ച കോലി ബൗളിങ് തിരഞ്ഞെടുത്തു. സ്‌കോട്ട്‌ലന്‍ഡിന്റെ മുന്‍നിര വിക്കറ്റുകള്‍ ആദ്യം വീഴ്ത്തി ചെറിയ സ്‌കോറില്‍ ഒതുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍