ഫോട്ടോയ്ക്കും നിങ്ങളുടെ ജീവിതം നയിക്കുന്ന രീതിക്കും ഫിൽട്ടറിന്റെ ആവശ്യമില്ല. സത്യസന്ധനും ധൈര്യവും ഉള്ളയാൾ. സംശയത്തെ ഇല്ലായ്മചെയ്യുന്ന ധൈര്യം. നിങ്ങളെപ്പോലെ തിരിച്ചുവരാൻ ആർക്കും കഴിയില്ലെന്ന് എനിക്കറിയാം. ഇതുപോലെ സാമൂഹ്യമാധ്യമത്തിലൂടെ പരസ്പരം സംസാരിക്കുന്നവല്ല നമ്മൾ. പക്ഷേ നിങ്ങൾ എത്ര അത്ഭുതകരമായ മനുഷ്യനാണെന്ന് ഉറക്കെവളിച്ചുപറയാൻ ചിലപ്പോൾ ഞാൻ ആഗ്രഹിക്കും. നിങ്ങളെ ശരിക്കും അറിയുന്നവർ ഭാഗ്യവാന്മാർ. എല്ലാം തെളിച്ചമുള്ളതും മനോഹരവുമാക്കിയതിന് നന്ദി. ഒപ്പം ഹൃദ്യമായ ജന്മദിനാശംസകൾ എന്നാണ് അനുഷ്‌ക ശർമ ചിത്രത്തിന് താഴെ കുറിച്ചത്.