സച്ചിന്റെയും ധോണിയുടെയും റെക്കോർഡുകൾക്ക് മറികടക്കാൻ കോഹ്‌ലി, ഓസ്ട്രേലിയൻ പര്യടനത്തിൽ കോഹ്‌ലിയെ കാത്തിരിയ്കുന്ന നാഴികക്കല്ലുകൾ

Webdunia
ബുധന്‍, 25 നവം‌ബര്‍ 2020 (12:05 IST)
ഓസ്റ്റ്രേലിയൻ പര്യടനത്തിനായി കളത്തിലിറങ്ങുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ കാത്തിരിയ്ക്കുന്നത് രണ്ട് അധികായൻമാരായ തരങ്ങളുടെ റെക്കോർഡുകൾ തിരുത്തിക്കുറിയ്ക്കാനുള്ള അവസരമാണ്. ഓസ്ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ നായകന് സാധിച്ചാൽ തിരുത്തപ്പെടാൻ പോകുന്നത് ഇതിഹാസ താങ്ങളായ സച്ചിന്റെയും ധോണിയുടെയും റെക്കോർഡുകളാണ്
 
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരുകയാണെങ്കില്‍ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോര്‍ഡിനൊപ്പം കോഹ്‌ലിയെത്തും. നിലവില്‍ ധോണിക്ക് കീഴില്‍ 14 മത്സരങ്ങള്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ജയിച്ചിട്ടുണ്ട്. 11 തവണയാണ് കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ ഓസിസിനെ പരാജയപ്പെടുത്തിയത്. അതേസമയം വിജയശതമാനം നോക്കിയാൽ കോഹ്‌ലി ധോണിയേക്കാൾ ബഹുദൂരം മുന്നിലാണ് 40 മത്സരങ്ങളില്‍ നിന്നാണ് 14 ജയങ്ങള്‍ ധോണി നേടിയിട്ടുള്ളത്. 21 മത്സരങ്ങളിൽ പരാജയപ്പെട്ടു. വിജയ ശതമാനം 40. 17 മത്സരങ്ങളിൽനിന്നുമാണ് 11 വിജയങ്ങൾ കോഹ്‌ലി നേടിയത്. 64.70 മാണ് കോഹ്‌ലിയുടെ വിജയ ശതമാനം.
 
മറ്റൊന്ന് സച്ചിന്റെ റെക്കോർഡ് തകർക്കാനുള്ള അവസരമാണ് ഏകദിന പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടാൻ കോഹ്‌ലിയ്ക്കായാൽ ഓസ്ട്രേലിയയ്ക്കെതിരെ ഏറ്റവുംകൂടുതൽ ഏകദിന സെഞ്ച്വറികൾ എന്ന സച്ചിന്റെ റെക്കോർഡ് പഴങ്കഥയാകും 9 ഏകദിന സെഞ്ച്വറികളാണ് ഓസ്ട്രേലിയയ്ക്കെതിരെ സച്ചിന്റെ പേരിലുള്ളത്. കോഹ്‌ലി ഇതിനോടകം തന്നെ എട്ട് സെഞ്ച്വറികൾ കങ്കാരുപ്പടയ്ക്കെതിരെ നേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article