അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സി കേരളത്തിലേക്ക് വരുന്നില്ലെന്ന് സ്ഥിരീകരിച്ച് കായികമന്ത്രി വി അബ്ദുറഹിമാന്‍. ഒക്ടോബറില്‍ മെസിയെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് കായികവകുപ്പ് നടത്തിയിരുന്നു. എന്നാല്‍ ഒക്ടോബറില്‍ മെസിയെ എത്തിക്കാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു. ഒക്ടോബറില്‍ മാത്രമെ എത്തിക്കാന്‍ കഴിയുവെന്ന് സ്‌പോണ്‍സര്‍മാരും പറഞ്ഞതോടെയാണ് മെസി വരില്ലെന്ന് ഉറപ്പായത്.
ഈ വര്‍ഷം ഒക്ടോബറില്‍ മെസി അടങ്ങിയ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടാനെത്തുമെന്നാണ് മന്ത്രി നെരത്തെ പ്രഖ്യാപിച്ചിരുന്നത്. അതേസമയം മെസി ഡിസംബറില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫുട്‌ബോള്‍ വര്‍ക്ക് ഷോപ്പുകള്‍ക്കായി മുംബൈ, കൊല്‍ക്കത്തെ, ഡല്‍ഹി നഗരങ്ങളാകും മെസി സന്ദര്‍ശിക്കുക. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, എം എസ് ധോനി എന്നിവര്‍ക്കൊപ്പം മെസിയും കളിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.2011ല്‍ അര്‍ജന്റീന ടീം ഇന്ത്യയില്‍ വെനസ്വേലക്കെതിരെ സൗഹൃദമത്സരം കളിക്കാനെത്തിയപ്പോഴാണ് മെസി ആദ്യമായും അവസാനമായും ഇന്ത്യയില്‍ വന്നത്.