അവധി പിൻവലിച്ചു; ഇനി രണ്ടും, നാലും ഒഴികെ മറ്റു ശനിയാഴ്ചകളിൽ ബാങ്കുകൾ പ്രവർത്തിയ്ക്കും

ബുധന്‍, 25 നവം‌ബര്‍ 2020 (10:02 IST)
കൊച്ചി: രണ്ട്, നാല് ശനിയാഴ്ചകൾ ഒഴിച്ച് മറ്റു ശനിയാഴ്ചകളിൽ ഇനി ബാങ്കുകൾ തുറന്നു പ്രവർത്തിയ്ക്കും. കൊവിഡ് വ്യാപനം കാരണമാണ് എല്ലാ ശനിയാഴ്ചകളിലും ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചത്. എന്നാൽ രോഗ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ എല്ലാ ശനിയാഴ്ചകളിലും ഏർപ്പെടുത്തിയ അവധി പിൻവലിയ്ക്കുകയാണെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. ഇനി മുൻപുണ്ടായിരുന്നതുപോലെ രണ്ട് നാല് ശനിയാഴ്കകളിൽ മാത്രമായിരിയ്ക്കും ബാങ്കുകൾക്ക് അവധിയുണ്ടാവുക മറ്റു ശനിയാഴ്ചകളിൽ ബാങ്കുകൾ പ്രവർത്തിയ്ക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍