കാര്യവട്ടത്ത് കോലിക്ക് മുന്നിൽ കാര്യമായ റെക്കോർഡുകൾ, ചരിത്രനേട്ടത്തിനരികെ കിംഗ്

ഞായര്‍, 15 ജനുവരി 2023 (08:33 IST)
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം തിരുവനന്തപുരത്ത് നടക്കുമ്പോൾ ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ. മൂന്നാം ഏകദിനത്തിൽ 63 റൺസ് കൂടി സ്വന്തമാക്കാനായാൽ ഏകദിനത്തിൽ ശ്രീലങ്കൻ ഇതിഹാസതാരം മഹേള ജയവർധനെയെ മറികടക്കാൻ താരത്തിനാകും.
 
നിലവിൽ 25 ഇന്നിങ്ങ്സിൽ നിന്നും 57.47 ശരാശരിയിൽ 12,588 റൺസാണ് കോലി നേടിയിട്ടുള്ളത്. 418 ഇന്നിങ്ങ്സിൽ നിന്നും 12650 റൺസാണ് മഹേള നേടിയിട്ടുള്ളത്.പരമ്പരയിലെ ആദ്യ മത്സരത്തിൽ കോലി സെഞ്ചുറി സ്വന്തമാക്കിയിരുന്നു. ഇതോടെ ഏകദിന ഫോർമാറ്റിൽ സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന സച്ചിൻ ടെൻഡുൽക്കറുടെ നേട്ടത്തിനൊപ്പമെത്താൻ കോലിക്കായി. ഇന്ന് കൂടി സെഞ്ചുറി സ്വന്തമാക്കാനായാൽ സച്ചിനെ മറികടക്കാനും കോലിക്കാകും

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍