കെ എൽ രാഹുലും അഥിയ ഷെട്ടിയും വിവാഹിതരാകുന്നു

വെള്ളി, 13 ജനുവരി 2023 (15:22 IST)
ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലും ബോളിവുഡ് താരം അഥിയ ഷെട്ടിയും വിവാഹിതരാകുന്നു. ജനുവരി 23നാണ് വിവാഹം നടക്കുകയെന്നാണ് റിപ്പോർട്ട്. മൂന്ന് ദീവസം നീണ്ട് നിൽക്കുന്ന ചടങ്ങുകളാണ് വിവാഹത്തിനുണ്ടാകുക. സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസിൽ വെച്ചാണ് വിവാഹം.
 
അടുത്ത സുഹൃത്തൂക്കളും കുടുംബാംഗങ്ങളുമാകും ചടങ്ങിൽ പങ്കെടുക്കുക. കൂടാതെ സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കൾക്ക്ക് പ്രത്യേകം വിരുന്ന് സംഘടിപ്പിക്കും. ജനുവരി 21ന് ചടങ്ങുകൾ ആരംഭിക്കുമെന്ന് സുനിൽ ഷെട്ടിയുടെ കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
 
ഏറെനാളായും രാഹുലും അഥിയയും പ്രണയത്തിലാണ്. എന്നാൽ ഒരു വർഷമേ ആയിട്ടുള്ളു ഇരുവരും പൊതുവേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍