മൂന്ന് വയസ്സ് തികഞ്ഞ് അഞ്ചാം പാതിരാ ! രണ്ടാം ഭാഗത്തിന്റെ കാത്തിരിപ്പില്‍ ആരാധകര്‍

കെ ആര്‍ അനൂപ്

ബുധന്‍, 11 ജനുവരി 2023 (11:11 IST)
കുഞ്ചാക്കോ ബോബന്റെ അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആറാം പാതിരക്ക് എപ്പോള്‍ തുടക്കമാകും എന്നതാണ് ആരാധകര്‍ക്ക് അറിയേണ്ടത്.അഞ്ചാം പാതിരയുടെ വാര്‍ഷിക ദിനത്തിലാണ് ആറാം പാതിരാ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ അഞ്ചാം പാതിരാ യുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും.
10ജനുവരി 2020 ലാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 ആറാം പാതിരാ ഇത് തുടര്‍ച്ച ചിത്രം അല്ലെന്നും അന്‍വര്‍ ഹുസൈന്റെ പുതിയ അന്വേഷണവുമായി ബന്ധപ്പെട്ട് ചിത്രമാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.സംവിധായകന്‍ മിഥുന്‍ മാനുല്‍ തോമസ്, കുഞ്ചാക്കോ ബോബന്‍, നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍, ഛായാഗ്രാഹകന്‍ ഷിജു ഖാലിദ്, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം, എഡിറ്റര്‍ സൈജു ശ്രീധരന്‍ എന്നിവര്‍ പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കും എന്നതായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍