മികച്ച ടെലിവിഷന്‍ റേറ്റിംഗ്, ആ ആഴ്ചയിലെ ഒന്നാം സ്ഥാനം,'ന്നാ താന്‍ കേസ് കൊട്' മിനി സ്‌ക്രീനിലും വിജയം

കെ ആര്‍ അനൂപ്

വെള്ളി, 6 ജനുവരി 2023 (15:11 IST)
ചില സിനിമകളുടെ വിജയം ആഘോഷിക്കപ്പെടേണ്ടതാണ്. റിലീസ് ദിവസം ഉണ്ടായ വിവാദങ്ങളെ അതിജീവിച്ചാണ് സിനിമ വിജയം കൊയ്ത്. 50 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമയുടെ വിജയം നിര്‍മ്മാതാക്കള്‍ അടുത്തിടെ ആഘോഷമാക്കിയിരുന്നു. ഒ.ടി.ടിയിലും ഹിറ്റായി മാറിയ ചിത്രം പുതിയൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു.
 
വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി കഴിഞ്ഞ ക്രിസ്മസ് വൈകുന്നേരം ആയിരുന്നു പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തിയത്. 8.51 (Rating) എന്ന മികച്ച ടെലിവിഷന്‍ റേറ്റിംഗ് കരസ്ഥമാക്കി ആ ആഴ്ചയിലെ ഒന്നാം സ്ഥാനം നേടിയ സന്തോഷം നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചു.
 
'ന്നാ താന്‍ കേസ് കൊട് (Sue me ) ന് ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളുടെ സ്വീകരണമുറികളിലും വന്‍ കാഴ്ചക്കാരെ ലഭിച്ചു. 
 
ഈ കഴിഞ്ഞ ക്രിസ്മസ് വൈകുന്നേരമാണ് ഏഷ്യനെറ്റിലൂടെ ഈ ചിത്രം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യപ്പെട്ടത് .
 
8.51 (Rating) എന്ന മികച്ച ടെലിവിഷന്‍ റേറ്റിംഗ് കരസ്ഥമാക്കി ആ ആഴ്ചയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിയ്ക്കുകയാണ് ഈ സിനിമ . തീയറ്ററിലും പിന്നീട് ഒ.ടി.ടി.യിലും നല്ല പ്രേക്ഷക പ്രതികരണം ലഭിച്ചതിനും പിന്നാലെയാണ് ഇപ്പോള്‍ ഈ നേട്ടവും കരസ്ഥമാക്കിയിരിയ്ക്കുന്നത്. 
 Source:BARC, 15+U, SD + HD,Kerala
കുഞ്ചാക്കോ ബോബന്‍ നായകനായുള്ള ഈ ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് .
 #STKFrames ന്റെ ബാനറില്‍ ശ്രീ സന്തോഷ് ടി കുരുവിളയാണ് ഈ ചിത്രം നിര്‍മ്മിച്ചത്'-കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍