പൃഥ്വിരാജ് ചിത്രം കാപ്പ ഒടിടിയിലേക്ക്

വ്യാഴം, 12 ജനുവരി 2023 (17:36 IST)
പൃഥ്വിരാജ് നായകനായി ഒടുവിൽ തിയേറ്ററുകളിലെത്തിയ കാപ്പ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്.
 
നെറ്റ്ഫ്ളിക്സിൽ ജനുവരി 19നാണ് ചിത്രം സ്ട്രീം ചെയ്യുക. പൃഥിരാജ് നായകനായ ചിത്രത്തിൽ ആസിഫ് അലി, അപർണ മുരളി അന്ന ബെൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ദുഗോപൻ്റെ പ്രശസ്തമായ ശംഖുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍