ആറ് പ്ലോട്ടുകൾ അദ്ദേഹം പറഞ്ഞു. കമൽ ഹാസനുമായുള്ള കൂടിക്കാഴ്ചയെ പറ്റി അൽഫോൺസ് പുത്രൻ

ചൊവ്വ, 10 ജനുവരി 2023 (19:05 IST)
പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ തെന്നിന്ത്യയാകെ ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് അൽഫോൺസ് പുത്രൻ. മലയാളത്തിന് പുറമെ തമിഴ്‌നാട്ടിലും പ്രേമം വൻ വിജയമായിരുന്നു. ഇപ്പോഴിതാ തമിഴകത്തെ സൂപ്പർ താരമായ കമൽ ഹാസനെ നേരിൽ കണ്ടതിൻ്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിൻ്റെ സംവിധായകനായ അൽഫോൺസ് പുത്രൻ.
 
കമൽ ഹാസനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അൽഫോൺസ് കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്. കമൽ ഹാസൻ്റെ അനുഗ്രഹം വാങ്ങിയെന്നും കമൽ ഹാസനിൽ നിന്ന് ആറോളം സിനിമ പ്ലോട്ടുക്ൾ കേട്ടെന്നും ഒരു മാസ്റ്റർ എന്ന നിലയിലുള്ള അനുഭവങ്ങളാണ് താരം പങ്കുവെച്ചതെന്നും അൽഫോൺസ് പറയുന്നു. അഭൗമവും മനോഹരവുമായ ഈ അനുഭവം ഒരുക്കിയതിൽ പ്രപഞ്ചത്തിന് നന്ദി പറയുന്നുവെന്നും അൽഫോൺസ് ട്വീറ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍