പ്രേമത്തിന് ശേഷം അല്‍ഫോണ്‍സിനൊപ്പം വീണ്ടും വിനയ് ഫോര്‍ട്ട്, സന്തോഷം പങ്കുവെച്ച് നടന്‍

കെ ആര്‍ അനൂപ്

വ്യാഴം, 1 ഡിസം‌ബര്‍ 2022 (10:57 IST)
പ്രേമത്തിലെ വിമല്‍ മാഷായി എത്തിയ വിനയ് ഫോര്‍ട്ട് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടന്‍ വീണ്ടും അല്‍ഫോണ്‍സ് പുത്രനൊപ്പം ഒന്നിക്കുന്ന ചിത്രമാണ് ഗോള്‍ഡ്. സിനിമയുടെ ഭാഗമായതില്‍ സന്തോഷം ഉണ്ടെന്ന് വിനയ് ഫോര്‍ട്ട് പറഞ്ഞു.
 
'പ്രേമത്തിന് ശേഷം, രാജ്യത്തെ ഏറ്റവും മികച്ച ചലച്ചിത്ര നിര്‍മ്മാതാക്കളില്‍ ഒരാളായ എന്റെ സഹോദരന്‍ അല്‍ഫോന്‍സ് പുത്രനുമായി ഒന്നിച്ചതില്‍ അതിയായ സന്തോഷമുണ്ട്.'-വിനയ് ഫോര്‍ട്ട് കുറിച്ചു.
 
സംവിധായകന്‍ ശ്യാമപ്രസാദിന്റെ 'ഋതു'വിലൂടെയാണ് വിനയ് ഫോര്‍ട്ട് അഭിനയ ജീവിതം തുടങ്ങിയത്.  
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍