ഏകദിനലോകകപ്പിൽ കെ എൽ രാഹുലിൻ്റെ റോൾ എന്ത്, ഉത്തരവുമായി കെ എൽ രാഹുൽ

വെള്ളി, 13 ജനുവരി 2023 (13:34 IST)
കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ ടീമിൽ തൻ്റെ പ്രകടനങ്ങൾ കൊണ്ട് വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന താരമാണ് കെ എൽ രാഹുൽ. തുടർച്ചയായി കുറഞ്ഞ സ്ട്രൈക്ക്റേറ്റിലുള്ള ഓപ്പണിങ് പ്രകടനങ്ങളും ഓപ്പണിങ്ങിലെ മോശം തുടക്കവും കാരണം താരത്തിനെ ഓപ്പണിങ് പൊസിഷനിൽ നിന്നും മാറ്റിയിരുന്നു.ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ മധ്യനിരയിൽ മികച്ച പ്രകടനമാണ് രാഹുൽ നടത്തുന്നത്.
 
വരുന്ന ലോകകപ്പിൽ രാഹുൽ ഇന്ത്യയുടെ മധ്യനിരയിൽ കളിക്കുമെന്ന സൂചനയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ പറയുന്നു. ഇത് ശരി വെയ്ക്കുന്നതാണ് കെ എൽ രാഹുൽ മത്സരശേഷം നടത്തിയ പ്രതികരണം. അഞ്ചാം നമ്പറിൽ പ്രധാനമായും സ്പിന്നർമാരെയാണ് നേരിടേണ്ടിവരികയെന്നും അത് താൻ ഇഷ്ടപ്പെടുന്നുവെന്നും താരം പറയുന്നു. 
 
ഞാൻ എവിടെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് രോഹിത്തിന് കൃത്യമായ പ്ലാനുണ്ട്.അത് എന്നെ അറിയിച്ചിട്ടുണ്ട്. അഞ്ചാം നമ്പറിൽ ഇറങ്ങുമ്പോൾ ഓപ്പണിങ്ങ് റോളിലെ പോലെ വേഗം ഇറങ്ങേണ്ട ആവശ്യമില്ല. മതിയായ വിശ്രമം എടുത്ത ശേഷം ക്രീസിലെത്തിയാൽ മതി. ടീം ആവശ്യപ്പെടുന്ന സ്ട്രൈക്ക്റേറ്റിൽ ബാറ്റേന്തിയാൽ മതി. രാഹുൽ പറഞ്ഞു. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ 103 പന്തിൽ 64 റൺസാണ് താരം സ്വന്തമാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍