ആൺകുട്ടിയാണെങ്കിൽ ലയണൽ, പെൺകുട്ടികൾക്ക് പേര് ലയണെല, അർജൻ്റീനയിൽ കുട്ടികൾക്ക് മെസ്സിയുടെ പേരിടാൻ മാതാപിതാക്കൾ തമ്മിൽ മത്സരം

വെള്ളി, 6 ജനുവരി 2023 (18:59 IST)
ലോകകപ്പ് വിജയത്തിന് പിന്നാലെ അർജൻ്റീനയിൽ ജനിക്കുന്ന കുട്ടികൾക്ക് ഇപ്പോൾ രണ്ട് പേരുകളാണ് അർജൻ്റീനക്കാർ നകുന്നത്. ഈയിടെ ജനിച്ച കുഞ്ഞുങ്ങളുടെയും പേര് ചേർക്കുന്നത് രണ്ട് തരത്തിലാണെന്ന് അർജൻ്റീനയിലെ സാന്ത ഫെ പ്രവിശ്യയിലെ രജിസ്ട്രേഷൻ ഓഫീസ് അധികൃതർ പറയുന്നു.
 
ആൺകുഞ്ഞാണെങ്കിൽ ലയണൽ, പെൺകുഞ്ഞാണെങ്കിൽ ലയണെല. ലോകചാമ്പ്യനായ മെസ്സിയോടുള്ള ആരാധനയിലാണ് സാന്ത ഫെയിലെ നിവാസികൾ ഈ രീതി തുടരുന്നത്. അതേസമയം ലോകകപ്പ് വിജയാഘോഷങ്ങളെല്ലാം തീർത്ത് മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ ജോയിൻ ചെയ്തു. ഈ മാസം 12ന് ആംഗേഴ്സിനെതിരായ ലീഗ് മത്സരത്തിലാകും മെസ്സി ടീമിനൊപ്പം ചേരുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍