റൊണാള്‍ഡോയ്ക്ക് പിന്നാലെ മെസിയും സൗദിയിലേക്ക് !

വ്യാഴം, 5 ജനുവരി 2023 (12:16 IST)
അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയും സൗദി അറേബ്യന്‍ ക്ലബിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബായ അല്‍ നസറിലേക്ക് എത്തിയതിനു പിന്നാലെയാണ് മെസിയും സൗദി ക്ലബിലേക്ക് പോകുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. 
 
സൗദിയിലെ മുന്‍നിര ക്ലബായ അല്‍ ഹിലാല്‍ മെസ്സിയുമായി ചര്‍ച്ച നടത്തിയെന്നാണ് ഇറ്റാലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി ലീഗില്‍ അല്‍ നസര്‍ ക്ലബിന്റെ ബദ്ധവൈരികളാണ് അല്‍ ഹിലാല്‍ ക്ലബ്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ മെസി ക്ലബ്ബുമായി പുതിയ കരാര്‍ ഒപ്പുവച്ചിട്ടില്ല ഇതുവരെ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍