ലോകചാമ്പ്യന്മാരായി അർജൻ്റീനയുടെ ആദ്യ മത്സരം മാർച്ചിൽ, എതിരാളികൾ ബെൽജിയം?

വ്യാഴം, 5 ജനുവരി 2023 (16:25 IST)
ലോകകപ്പിന് ശേഷം അർജൻ്റീനയുടെ അടുത്ത മത്സരം മാർച്ചിലെന്ന് റിപ്പോർട്ട്. ലോകചാമ്പ്യന്മാരായതിന് ശേഷമുള്ള ടീമിൻ്റെ മത്സരത്തെ ആകാംക്ഷയോടെയാണ് ആരാധകർ കാണുന്നത്.
 
ലോകചാമ്പ്യന്മാരയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബെൽജിയമായിരിക്കും അർജൻ്റീനയുടെ എതിരാളികൾ എന്നാണ് റിപ്പോർട്ട്. ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ പോലും ബെൽജിയത്തിനായിരുന്നില്ല. ലോകകപ്പ് ജേതാക്കളായതിന് ശേഷം ടീമിൽ തുടരുമെന്ന് സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും പ്രഖ്യാപിച്ചിരുന്നു. അടുത്ത കോപ്പ അമേരിക്ക വരെയെങ്കിലും 2 താരങ്ങളും ടീമിൽ തുടരാനാണ് സാധ്യത.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍