ബോക്സോഫീസിൽ 25 കോടിയിലേക്ക് കുതിച്ച് മാളികപ്പുറം

വ്യാഴം, 12 ജനുവരി 2023 (19:38 IST)
സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയമായ വിജയമായി ഉണ്ണിമുകുന്ദൻ നായകനായ മാളികപ്പുറം. 2022ലെ അവസാന റിലീസുകളിലൊന്നായി ഡിസംബർ 30നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ബോക്സോഫീസിൽ നിന്നും 25 കോടി നേടിയതായി ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ബാനറായ കാവ്യ ഫിലിം കമ്പനി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
 
ആദ്യ ദിനം തന്നെ മൗത്ത് പബ്ലിസിറ്റിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന് വലിയ തോതിൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയാണ് ലഭിക്കുന്നത്. രണ്ടാം വാരമെത്തിയപ്പോഴേക്കും കേരളത്തിൽ ചിത്രത്തിൻ്റെ സ്ക്രീനുകൾ ഉയർത്തിയിരുന്നു. ആദ്യ വാരത്തിൽ 140 തിയേറ്ററുകളിലുണ്ടായിരുന്ന ചിത്രം രണ്ടാം വാരം കടന്നപ്പോൾ 170 തിയേറ്ററുകളിലെത്തിയിരുന്നു.
 
നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍