4 കോടി ബജറ്റില്‍ നിര്‍മ്മിച്ച 'മായാനദി' വിജയമായോ ? ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍

കെ ആര്‍ അനൂപ്

വെള്ളി, 13 ജനുവരി 2023 (11:14 IST)
'മായാനദി' റിലീസായി അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു.2017ലെ ക്രിസ്മസ് റിലീസ് ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത് ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച ചിത്രം നാല് കോടി ബജറ്റില്‍ ആണ് നിര്‍മ്മിച്ചത്.
 
 2017 ഡിസംബര്‍ 22-ന് റിലീസ് ചെയ്ത സിനിമ ഇന്നും പ്രേക്ഷകരെ വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന എന്തോരു ഘടകം അതില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്.ഐശ്വര്യ ലക്ഷ്മിയുടെ അപ്പുവും ടോവിനോ തോമസിന്റെ മാത്തനും പ്രേക്ഷകരുടെ ഉള്ളില്‍ കൊണ്ട കഥാപാത്രങ്ങളായിരുന്നു. 17.5 കോടി രൂപയാണ് സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍.
 
ഐശ്വര്യ ലക്ഷ്മിയുടെ കരിയറിന് ബ്രേക്ക് നല്‍കിയ സിനിമ കൂടിയായിരുന്നു ഇത്.ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന നിവിന്‍പോളി ചിത്രത്തിലായിരുന്നു നടി ആദ്യമായി നായികയായി എത്തിയത്. 
 
ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.റെക്സ് വിജയന്റേതാണ് സംഗീതം.ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. സന്തോഷ് ടി കുരുവിളയ്ക്കൊപ്പം ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജയേഷ് മോഹനാണ് ചിത്രത്തിന് ഛായഗ്രഹണം നിര്‍വഹിച്ചത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍