മലയാളത്തിന്റെ സൂപ്പര്‍ ഹീറോക്ക് ഒന്നാം പിറന്നാള്‍ ! ആഘോഷമാക്കി 'മിന്നല്‍ മുരളി' ടീം

കെ ആര്‍ അനൂപ്

ശനി, 24 ഡിസം‌ബര്‍ 2022 (10:20 IST)
മലയാള സിനിമയിലെ സൂപ്പര്‍ഹീറോ മിന്നല്‍ മുരളി പുതിയ ഉയരങ്ങള്‍ കീഴടക്കി കഴിഞ്ഞു. ക്രിസ്മസ് റിലീസായി നെറ്റ്ഫ്‌ലിക്‌സിലെത്തിയ ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റില്‍ എത്തിയിരുന്നു.സിംഗപ്പൂരിലെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022-ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം മിന്നല്‍ മുരളിയിലൂടെ ബേസില്‍ ജോസഫിനെ തേടി എത്തിയിരുന്നു.
മിന്നല്‍ മുരളിക്ക് ലഭിച്ച മികച്ച പ്രതികരണം അണിയറപ്രവര്‍ത്തകരെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിപ്പിച്ചിരുന്നു. അതിനുള്ള സൂചനകള്‍ ബേസിലും ടോവിനോയും നേരത്തെ നല്‍കിയിരുന്നു. 
 'മിന്നല്‍ മുരളി'ല്‍ വില്ലന്‍ വേഷം ചെയ്ത ഗുരു സോമസുന്ദരം മലയാള സിനിമയില്‍ സജീവമായി. അദ്ദേഹം ബിജുമേനോന് ഒപ്പം അഭിനയിച്ച നാലാംമുറ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
 
മിന്നല്‍ മുരളി പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ ജോസ് മോന്‍ എന്ന കഥാപാത്രത്തിനായി. വസിഷ്ഠ് എന്ന കുട്ടി താരത്തിന് ആരാധകര്‍ ഏറെയാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍