ഐശ്വര്യ ലക്ഷ്മിയുടെ 'ഗാട്ട കുസ്തി' ഒ.ടി.ടിയില്‍, പ്രദര്‍ശന തീയതി

കെ ആര്‍ അനൂപ്

ബുധന്‍, 28 ഡിസം‌ബര്‍ 2022 (09:05 IST)
ഡിസംബര്‍ 2ന് പ്രദര്‍ശനത്തിന് എത്തിയ വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രമാണ് ഗാട്ട കുസ്തി.ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെ പ്രദര്‍ശനത്തിനുശേഷം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.
 
ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
ചിത്രം ഒരു സ്‌പോര്‍ട്‌സ് ഫാമിലി ഡ്രാമയാണ്.ചെന്നൈയിലും കേരളത്തിന്റെ ചില ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍