സിനിമ ക്രിക്കറ്റിനെ കുറിച്ചുള്ള കഥയാണ് പറയുന്നത് എന്നാണ് വിവരം. വിഷ്ണു വിശാല്‍ താന്‍ ഒരു ക്രിക്കറ്റ് താരമായാണ് അഭിനയിക്കുന്നതെന്ന് സ്ഥിരീകരിച്ചു.താന്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കിടുമെന്നും അദ്ദേഹത്തിന്റെ റോളിന് കാര്യമായ സ്‌ക്രീന്‍ ടൈം ഉണ്ടായിരിക്കുമെന്നും ഇത് സൂപ്പര്‍സ്റ്റാറിന്റെ അതിഥി വേഷമല്ലെന്നും വിഷ്ണു വെളിപ്പെടുത്തുന്നു.