Indian Squads to New Zealand series: ബിസിസിഐ രണ്ടും കല്‍പ്പിച്ച് തന്നെ; രോഹിത്തിനും കോലിക്കും ഇനി ട്വന്റി 20 ഇല്ല, ഹാര്‍ദിക് ഉടന്‍ ക്യാപ്റ്റന്‍ ഏറ്റെടുക്കും

ശനി, 14 ജനുവരി 2023 (09:06 IST)
Indian Squads to New Zealand series: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിലൂടെ തങ്ങളുടെ ഭാവി നിലപാട് വ്യക്തമാക്കി ബിസിസിഐ. രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ മുതിര്‍ന്ന താരങ്ങളെ ഇനി ട്വന്റി 20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. രോഹിത് ശര്‍മയുടെ ട്വന്റി 20 ക്യാപ്റ്റന്‍സി ഉടന്‍ തെറിക്കും. ഹാര്‍ദിക് പാണ്ഡ്യ ട്വന്റി 20 ഫോര്‍മാറ്റില്‍ മുഴുവന്‍ സമയ നായകനാകും. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുക. 
 
പൃഥ്വി ഷാ ഇന്ത്യന്‍ ടി 20 ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കെ.എല്‍.രാഹുല്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ലഭ്യമല്ല. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 20 മത്സരങ്ങളുമാണ് ന്യൂസിലന്‍ഡ് പരമ്പരയിലുള്ളത്. രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഏകദിന ടീമിനെ രോഹിത് നയിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. 
 
ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപതി, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍ 
 
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ.എസ്.ഭരത്, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ശര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍