ചഹൽ തിരിച്ചെത്തിയാൽ വീണ്ടും സ്ഥാനം നഷ്ടപ്പെടുമോ? തുറന്നടിച്ച് ഇന്ത്യൻ താരം

വെള്ളി, 13 ജനുവരി 2023 (14:27 IST)
ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ നിർണായകമായ രണ്ടാം ക്രിക്കറ്റ് മത്സരത്തിൽ പരിക്കേറ്റ യൂസ്‌വേന്ദ്ര ചാഹലിന് പകരമായാണ് കുൽദീപ് യാദവ് ഇന്ത്യൻ ടീമിലെത്തിയത്. മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിക്കുന്നതിൽ കുൽദീപിൻ്റെ പ്രകടനം നിർണായകമായിരുന്നു. എന്നാൽ ചാഹൽ മടങ്ങിയെത്തുന്നതോടെ ടീമിൽ കുൽദീപിൻ്റെ സ്ഥാനം നഷ്ടമായേക്കുമെന്ന സൂചന നൽകുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
 
കളിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനമാണ് കുൽദീപ് നടത്തുന്നത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ പ്ലെയർ ഓഫ് ദ മാച്ച് കുൽദീപ് ആയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ അദ്ദേഹം ഒഴിവാക്കപ്പെട്ടു. കുൽദീപ് മികച്ച പ്രകടനം നടത്തുമ്പോഴും ചാഹൽ ഫിറ്റാകുന്ന മുറയ്ക്ക് അദ്ദേഹത്തെ പുറത്തിരുത്തും. അതാണ് സംഭവിക്കാൻ പോകുന്നത്. ചോപ്ര പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍