ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ കറങ്ങി വീണ് ദക്ഷിണാഫ്രിക്ക, വെറും 99 റൺസിന് ഓൾ ഔട്ട്

ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (16:53 IST)
ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ കറങ്ങി വീണ് ദക്ഷിണാഫ്രിക്ക. മൂന്നാമത്തെയും അവസാനത്തേതുമായ ഏകദിന പോരാട്ടത്തിൽ വെറും 99 റൺസിനാണ് ദക്ഷിണാഫ്രിക്ക ഓൾ ഔട്ടായത്. മത്സരത്തിൻ്റെ തുടക്കം മുതൽ സ്പിന്നർമാരെ അണിനിരത്തിയ നായകൻ ശിഖർ ധവാൻ്റെ തീരുമാനമാണ് മത്സരത്തിൽ നിർണായകമായത്.
 
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് 4.1 ഓവറിൽ വെറും 18 റൺസ് വഴങ്ങി 4 വിക്കറ്റുകൾ സ്വന്തമാക്കി. വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹ്മദ്, മുഹമ്മദ് സിറാജ് എന്നിവർ 2 വീതം വിക്കറ്റുകൾ വീഴ്ത്തി. 34 റൺസെടുത്ത ഹെൻ്റിച്ച് ക്ലാസൻ മാത്രമാണ് ഇന്ത്യൻ ആക്രമണത്തിന് മുന്നിൽ പിടിച്ചു നിന്നത്. ജാനെമൻ മലാൻ(15), മാർക്കോ ജെൻസൻ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍