രോഹിത് മടങ്ങി, പകരക്കാരനായി കുൽദീപ് ടീമിൽ, പരമ്പര വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കാനൊരുങ്ങി ഇന്ത്യ

വെള്ളി, 9 ഡിസം‌ബര്‍ 2022 (17:05 IST)
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിന് മുൻപെ ഇന്ത്യൻ ടീമിൽ നിർണ്ണായക മാറ്റങ്ങൾ. പരിക്കേറ്റ് രോഹിത് ശർമ നാട്ടിലേക്ക് മടങ്ങിയതോടെ കെ എൽ രാഹുലാകും ഇന്ത്യൻ ടീമിനെ നയിക്കുക. രോഹിത് പുറത്തായതോടെ ചൈനമാൻ സ്പിന്നർ കുൽദീപ് യാദവിനെ ഇന്ത്യ ടീമിലേക്ക് വിളിച്ചത് വലിയ സർപ്രൈസായി.
 
അതേസമയം പരിക്കേറ്റ രോഹിത്തിന് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായേക്കാമെന്നാണ് സൂചന. രോഹിത്തിന് പുറമെ ദീപക് ചാഹർ,കുൽദീപ് സെൻ എന്നിവരും മൂന്നാം ഏകദിനത്തിൽ കളിക്കില്ല. ഇരുവരും പരിക്കേറ്റാണ് മടങ്ങുന്നത്. ഏകദിന പരമ്പരയിലെ ആദ്യ 2 മത്സരങ്ങളും പരാജയപ്പെട്ടതോടെ 3-0 എന്ന നാണക്കേട് ഒഴിവാക്കാൻ ഇന്ത്യയ്ക്ക് അവസാന മത്സരത്തിൽ വിജയം ആവശ്യമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍