പ്രതിഭകൾ കൊണ്ട് സമ്പന്നരും, ട്രോഫികൾ കൊണ്ട് ദരിദ്രരും, ലോകകപ്പടക്കം ഈ വർഷം ഇന്ത്യയ്ക്ക് പറയാനുള്ളത് നഷ്ടത്തിൻ്റെ കണക്കുകൾ മാത്രം
ഫോമിലല്ലാത്ത താരങ്ങൾക്ക് സ്ഥിരം അവസരം നൽകിയും മികച്ച ഫോമിലുള്ള താരങ്ങളെ അവഗണിക്കുന്നതും കാലാഹരണപ്പെട്ട ഫോർമുല ഇന്നും മുഖ്യധാര ക്രിക്കറ്റിൽ തുടരുന്നതുമാണ് ഇന്ത്യയുടെ പതിവ് തോൽവികൾക്ക് പിന്നിലെ കാരണമെന്ന് ഏത് സാധാരണക്കാരനും വ്യക്തമാണ്. എങ്കിലും ഒരു മാറ്റങ്ങളില്ലാതെ പഴയ എഞ്ചിനും ശൈലിയും മാത്രം പിന്തുടരുകയാണ് ഇന്ത്യ ചെയ്യുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് തോറ്റുകൊണ്ടാണ് ഈ വർഷം ഇന്ത്യ തുടക്കമിട്ടത്. വിരാട് കോലി ഈ പരമ്പരയിലാണ് തൻ്റെ ടെസ്റ്റ് നായകത്വം രാജിവെച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മുന്നിട്ട് നിന്ന ശേഷം സമനില. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര 3-0ന് ഇന്ത്യ കൈവിട്ടു. ടി20 പരമ്പര 2-2ന് സമനിലയിലായി.
ടി20 ലോകകപ്പിലെ ദയനീയമായ തോൽവിയോടെ ടീം മാറ്റങ്ങൾക്ക് വിധേയമായി തിരിച്ചെത്തുമെന്ന് തോന്നിച്ചെങ്കിലും സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി പതിവ് താരങ്ങൾക്ക് അവസരം നൽകി. ടി20 പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാനായെങ്കിലും ഏകദിന പരമ്പര 1-0ന് കൈവിട്ടു. ഇപ്പോൾ ബംഗ്ലാദേശിനെതിരായ പരമ്പരയും ഇന്ത്യ കൈവിട്ടിരിക്കുകയാണ്.